ടെസ്റ്റില്‍ പങ്കെടുക്കാത ഡ്രൈവിംങ് ലൈസന്‍സ്: സംസ്ഥാനത്ത് വന്‍ ലൈസന്‍സ് തട്ടിപ്പ്

പാലക്കാട്: ഡ്രൈവിംങ് ടെസ്റ്റില്‍ പങ്കെടുക്കാതെ മൈസൂരുവില്‍ നിന്നും ലൈസന്‍സ് സംഘടിപ്പിച്ച് നല്‍കുന്ന സംഘം സംസ്ഥാനത്ത് സജീവം. വടക്കന്‍ കേരളത്തിലാണ് കൂടുതലായി ഇത്തരത്തില്‍ വലിയ തട്ടിപ്പ് നടക്കുന്നത്. മൈസൂരുവില്‍ നിന്നും സംഘടിപ്പിക്കുന്ന ലൈസന്‍സില്‍ മേല്‍വിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസന്‍സ് ആക്കി മാറ്റാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുണ്ടോ എന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുകയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്.

ഡ്രൈവര്‍ ടെസ്റ്റ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും ഏജന്റുമാര്‍ മുഖേന ലൈസന്‍സ് തരപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. എന്നാല്‍, ഡ്രൈവിംങ് ടെസ്റ്റില്‍ പങ്കെടുക്കാതെ,മറഅറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലൈസന്‍സ് തരപ്പെടുത്തുന്ന മാഫിയ സംസ്ഥാനത്ത് സജിവമാവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളത്തിലേയും മൈസൂരിലേയും ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്നുള്ള തട്ടിപ്പാണ് നടക്കുന്നതെന്നാണ് സൂചന. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര വിജിലന്‍സ് അന്വേഷണം തുടങ്ങിയെന്നും ഗതാഗത കമ്മീഷണര്‍ വി.എച്ച് നാഗരാജു അറിയിച്ചിട്ടുണ്ട്.

 

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …