ചിട്ടിയില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തു; 200 നിക്ഷേപകരില്‍ നിന്നും 36 ലക്ഷം തട്ടിയെടുത്തു

തിരുപ്പൂര്‍: ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് ചിട്ടി തട്ടിപ്പിലൂടെ 36 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുപ്പൂര്‍ ഭാരതിനഗറില്‍ ദുരൈ എന്നയാള്‍ നടത്തിവന്ന ചിട്ടിയില്‍ പണം നിക്ഷേപിച്ച 200 നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായതായി പരാതി ഉയര്‍ന്നത്. ദീപാവലി സമയത്ത് നല്ല ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തട്ടിപ്പ് മനസ്സിലാക്കിയതോടെ നിക്ഷേപകര്‍ തിരുപ്പൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ദുരൈ കുറച്ചുകാലമായി പലതരത്തിലുള്ള ചിട്ടികള്‍ നടത്തുന്നയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് നിക്ഷേപകര്‍ക്ക് നല്ല ലാഭം ലഭിച്ചിരുന്നു. ഇത് കണ്ടാണ് ഇത്തവണയും ആളുകള്‍ ചിട്ടിയില്‍ നിക്ഷേപം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തിരുന്നു. ദീപാവലി അടുത്തതോടെ പണം പിന്‍വലിക്കാന്‍ ആളുകള്‍ ദുരൈയെ സമീപിച്ചെങ്കിലും ആദ്യം ഒഴിവുകള്‍ പറയുകയും പിന്നീട് മുങ്ങുകയുമായിരുന്നു. ദുരൈയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ തിരുപ്പൂര്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

comments

Check Also

പോത്തുണ്ടി കൊലപാതകം: ദമ്പതികളുടെ മകള്‍ക്ക് 3 ലക്ഷം രൂപ സര്‍ക്കാരിന്റെ ധനസഹായം

പാലക്കാട്: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചു. 3 ലക്ഷം …