ക്ഷീണിച്ചു വരുമ്പോൾ ഒന്ന് കുളിക്കണം എന്ന് തോന്നിയാൽ കുളിപ്പിച്ച് തരാൻ ഒരു മെഷീൻ ഉണ്ടെങ്കിലോ? കുളിക്കാൻ തോന്നിയാൽ ചുമ്മാ ബാത്റൂമിൽ കയറുക, മെഷീൻ ഓണാക്കുക. ചുമ്മാ നിന്ന് കൊ ടുക്കുക. അത്രയും മതി. ഒരു പാട്ടൊക്കെ കേട്ട് വരുമ്പോഴേക്കും മെഷീൻ കുളിപ്പിച്ച് കുട്ടപ്പനാക്കും. ജപ്പാനിലെ ഒസാക്ക ആസ്ഥാനമായുള്ള ബാത്ത്‌റൂം ഫിക്‌സ്ചര്‍ കമ്പനിയായ ‘സയന്‍സ്’ രൂപകല്‍പ്പന ചെയ്ത ‘ഹ്യൂമന്‍ വാഷര്‍ ഇന്‍ ദി ഫ്യൂച്ചര്‍’ എന്ന യന്ത്രത്തെ കുറിച്ചാണ് പറഞ്ഞു വന്നത്.
യന്ത്രത്തിനുള്ളിൽ കയറി ഡോർ അടക്കുന്നതോടെ യന്ത്രം പ്രവർത്തിച്ചു തുടങ്ങും. ഒസാക്കയില്‍ നടക്കുന്ന എക്‌സ്‌പോ 2025-ല്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ‘സയന്‍സ്’ ഇതിന്റെ ഒരു യൂണിറ്റ് നിര്‍മ്മിച്ചിട്ടുണ്ട്. എക്‌സ്‌പോ സന്ദര്‍ശകര്‍ക്ക് പ്രദർശന വേദിയിൽ വച്ച് ഇവ ഉപയോഗിക്കാനാകും. മെഷീൻ ഉപയോഗിച്ചവരിൽ നിന്നും മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചത്. 77.6 ശതമാനം പേർ വളരെ സംതൃപ്തരാണെന്നും 21:1 ശതമാനം പേർ സംതൃപ്തരാണെന്നുമാണ് പ്രതികരിച്ചത്.
ജപ്പാനിലെ ഹോട്ടലുകളിലും വിനോദ കേന്ദ്രങ്ങളിലുമാണ് ആദ്യഘട്ടത്തിൽ മെഷീൻ ലഭ്യമാകുക. സ്പാകളും ബാത്ത് ഹൗസുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇതിനോടകം കമ്പനിയെ സമീപിച്ചിട്ടുണ്ട്. ഉയർന്ന വില കാരണം വ്യക്തികളേക്കാൾ സ്ഥാപനങ്ങളേയാണ് കമ്പനി ലക്ഷ്യമിടുന്നത്.
Prathinidhi Online