ജോലി ആവശ്യമുണ്ടോ? എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നാളെ നടക്കുന്ന ജോബ് ഡ്രൈവില്‍ പങ്കെടുക്കാം

പാലക്കാട്: ജോലി ആവശ്യമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നാളെ ജോബ് ഡ്രൈവ് നടത്തുന്നു. നാല് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നതിനായാണ് ജോബ് ഡ്രൈവ് നടത്തുന്നത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ പത്തിനാണ് അഭിമുഖം.

പത്താംക്ലാസ്, പ്ലസ്ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഐടിഐ ഇലക്ട്രിക്കല്‍ യോഗ്യത ഉള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും, മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റയുടെ കോപ്പി എന്നിവ സഹിതവും എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2505435/2505204

 

comments

Check Also

ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ …