പാലക്കാട്: ജില്ലാ എയ്ഡ്സ് കണ്ട്രോള് യൂണിറ്റിന് കീഴില്‍ ഡാറ്റാ മോണിറ്ററിങ് ആന്‍ഡ് ഡോക്യുമെന്റേഷന് ഓഫീസര്‍ (DMDO) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പബ്ലിക് ഹെല്‍ത്ത്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2026 ജനുവരി 24-ന് 45 വയസ്സ് കവിയാന്‍ പാടില്ല. താല്‍പ്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 24-ന് വൈകീട്ട് അഞ്ചിന് മുന്‍പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9003458999
Prathinidhi Online