പാലക്കാട് : ജില്ല കോടതികളിൽ 255 ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ച് ഹെെക്കോടതി. ജില്ല കോടതി, താൽക്കാലിക കോടതികളിൽ നിന്ന് വിരമിച്ചർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷിക്കാം. www.hckrecruitment.keralacourts.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
തിരുവനന്തപുരം – 30, കൊല്ലം- 25, പത്തനംതിട്ട-10, ആലപ്പുഴ- 20, കോട്ടയം- 15, തൊടുക തൊടുപുഴ- 10, എറണാകുളം-40, തൃശൂർ- 20, പാലക്കാട്-15, മഞ്ചേരി-10, കോഴിക്കോട്-25, കൽപ്പറ്റ-10, തലശ്ശേരി-15, കാസർഗോഡ്-10 എന്നിങ്ങനെയാണ് ഒഴിവുകൾ. പത്താംക്ലാസ് പാസായിരിക്കണം. മലയാളത്തിലും ഇംഗ്ലീഷിലും എഴുതാനും വായിക്കാനും അറിയണം. ഹൈക്കോടതി/ ജില്ല കോടതി -(താൽക്കാലിക കോടതികളുൾപ്പെടെ) കുറഞ്ഞത് 5 വർഷ ജുഡീഷ്യൽ , ക്ലറിക്കൽ ജോലി പരിചയം. കമ്പ്യൂട്ടർ പരിചയം അഭികാമ്യം. കോടതി രേഖകളുടെ ഡിജിറ്റലൈസേഷൻ നടപടികളിൽ ധാരണയുണ്ടാകണം.
പ്രായം 65 വയസ്സുവരെ. പ്രതിദിനം 1160 രൂപ വരെ (പരമാവധി ഒരു മാസം 31320 രൂപ വരെ). ‘
Prathinidhi Online