ദേശീയ ആരോഗ്യ ദൗത്യം: ജില്ലയില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്

പാലക്കാട്: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (ആരോഗ്യകേരളം) ഭാഗമായി വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജെ.പി.എച്ച്.എന്‍, ആര്‍.ബി.എസ്.കെ നഴ്‌സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍, ജില്ലാ ആര്‍.ബി.എസ്.കെ കോര്‍ഡിനേറ്റര്‍, ഓഡിയോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

നിയമനം ലഭിക്കുന്നവര്‍ പാലക്കാട് ജില്ലയിലെ ഏത് ആരോഗ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. www.arogyakeralam.gov.in/opportunites എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 9 വൈകുന്നേരം 5 മണി.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …