കൊച്ചി വാട്ടർ മെട്രോയിൽ ജോലി നേടാം; 69000 രൂപവരെ ശമ്പളം

കൊച്ചി: കൊച്ചി വാട്ടർ മെട്രോയിൽ ജോലിയവസരം. 54 ഒഴിവുകളാണുള്ളത്. ഈ മാസം 20 വരെ അപേക്ഷിക്കാം. 30000 രൂപ മുതൽ 69000 രൂപവരെ ശമ്പളമായി ലഭിക്കും.

ഒഴിവുകൾ

  1. ബോട്ട് ഓപ്പറേഷൻസ് ട്രെയിനി (50 ഒഴിവ്): 60% മാർക്കോടെ ഐടിഐ (ഫിറ്റർ/ ഇലക്ട്രിഷ്യൻ/ മെഷിനിസ്റ്റ്/ എസി ഇലക്ട്രിഷ്യൻ/ മെഷിനിസ്റ്റ്/ എസി മെക്കാനിക്/ ഡീസൽ മെക്കാനിക്) അല്ലെങ്കിൽ 60% മാർക്കോടെ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് (2022, 2023, 2024 വർഷങ്ങളിൽ പാസായവരാകണം അപേക്ഷകർ), ജിപിആർ ലൈസൻസ് സർട്ടിഫിക്കട്ട് ഉള്ളവരായിരിക്കണം. 28 വയസ്സാണ് പ്രായ പരിധി. ശമ്പളം 9000.
  2. ഫ്ലീറ്റ് മാനേജർ- മെയിന്റനൻസ് (1): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണി ക്സ്/ നേവൽ ആർക്കിടെക്ചറിൽ എഞ്ചിനീയറിങ് ബിരുദം/ ഡിപ്ലോമ, എംഇഒ ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്ജി) ഉണ്ടാവണം. 12 വർഷ പരിചയം ആവശ്യമാണ്. പ്രായ പരിധി 56 വയസ്സ്. ശമ്പളം 29,100-54,500.
  3. മാനേജർ- ഫിനാൻസ് (1): സിഎ/ ഐസിഡബ്ല്യുഎ യോഗ്യതയുള്ളവരാകണം. 8 വർഷ പരിചയം ആവശ്യമാണ്. 50 വയസ്സാണ് പ്രായപരിധി. ശമ്പളം 20,600-46,500.
  4. മാർക്കറ്റിങ് എക്സിക്യൂട്ടീവ് (1) ‘ എംബിഎ മാർക്കറ്റിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 3 വർഷ പ്രവൃത്തി പരിചയം. പ്രായ പരിധി 35 വയസ്സ്. ശമ്പളം 10,750-29,000.
  5. കൺസൽറ്റന്റ്- സിവിൽ (1).  സിവിൽ എൻജിനീയറിങ് ബിരുദം. 10-15 വർഷ പരിചയം. പ്രായ പരിധി 63 വയസ്സ്. ശമ്പളം 69,000.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ/ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.kmrl.co.in, www.watermetro.co.in

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …