പാലക്കാട്: പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ എം.ആര്‍.എഫിന്റെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 27 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ചാണ് ജോബ് ഡ്രൈവ് നടക്കുക. നിലവില്‍ 500 ലധികം തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, പോളിടെക്‌നിക്, ഡിപ്ലോമ, ഡിഗ്രി, ബി.ടെക് തുടങ്ങിയ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്.
ജോബ് ഡ്രൈവില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കേരള സര്‍ക്കാരിന്റെ ജോബ് പോര്‍ട്ടലായ DWMS ആപ്പ് വഴി അപേക്ഷിച്ചിരിക്കണം. DWMS പോര്‍ട്ടലില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്, പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ജോബ് ഫെയറുകളില്‍ നിന്നും ‘ജോബ് ഡ്രൈവ് എം.ആര്‍.എഫ് ടയേഴ്‌സ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അനുയോജ്യമായ ജോലിക്ക് അപേക്ഷിക്കാം. DWMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് Google Playstore-ല്‍ നിന്ന് ‘DWMS Connect’ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്ത ശേഷം ജോബ് ഡ്രൈവില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി തൊട്ടടുത്തുള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസിലെ കമ്മ്യൂണിറ്റി അംബാസഡറുമായി ബന്ധപ്പെടണം.
Prathinidhi Online