ഡിഗ്രിയുണ്ടോ? അരലക്ഷം രൂപ ശമ്പളത്തിൽ സ്ഥിരജോലി നേടാം; അപേക്ഷ 18 വരെ

ഡിഗ്രിക്കാര്‍ക്ക് അരലക്ഷം ശമ്പളത്തില്‍ സ്ഥിരജോലി നേടാൻ അവസരം.  ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ ഓഫീസര്‍ പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 300 ഒഴിവുകളാണുള്ളത്. ഡിസംബർ 18 വരെ അപേക്ഷിക്കാം. 2026 ജനുവരി 10 ന് പ്രാഥമിക പരീക്ഷ നടക്കും.

ജനറലിസ്റ്റ് പോസ്റ്റിൽ 258 ഒഴിവുകളും ഹിന്ദി ഓഫീസർ പോസ്റ്റിൽ 5 ഒഴിവുകളുമുണ്ട്. 21 വയസ്സു മുതൽ 30 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 1995 ഡിസംബർ 2 നും 2004 ഡിസംബർ 1 നും ഇടയിൽ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്. ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

ശമ്പളം

50925 രൂപയ്ക്കും 96765 രൂപയ്ക്കും ഇടയിൽ

തിരഞ്ഞെടുപ്പ്

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടേയും ഇൻ്റർവ്യൂവിൻ്റെയും അടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക

അപേക്ഷിക്കേണ്ട വിധം

ഓറിയൻ്റൽ ഇൻഷുറൻസിൻ്റെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക. കരിയർ പേജിൽ നിന്ന് അഡ്മിനിസ്ട്രേട്രേറ്റീവ് ഓഫീസർ പോസ്റ്റ് തിരഞ്ഞെടുക്കുക. നിർദേശങ്ങൾ പാലിച്ച് അപേക്ഷ നൽകുക.

അപേക്ഷിക്കാനുള്ള ലിങ്ക് https://orientalinsurance.org.in/

വിജ്ഞാപനത്തിനായി

https://ibpsreg.ibps.in/oiclnov25/

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …