പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ/ബി.ടെക്, എം.സി.എ, ഇലക്ട്രോണിക്/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് യോഗ്യത. 2026 ജനുവരി ഒന്നിന് 40 വയസ്സില്‍ കവിയരുത്. ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ജനുവരി 14ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുന്നില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327
comments
Prathinidhi Online