പാലക്കാട് : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറയില്‍ പുതിയതായി ആരംഭിക്കുന്ന പെണ്‍കുട്ടികളുടെ പോസ്റ്റുമെട്രിക് ഹോസ്റ്റലിലേക്ക് കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്റ്റ്യൂവാര്‍ഡ് (യോഗ്യത: പത്താംക്ലാസ് വിജയവും ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് റെസ്റ്റേറന്റ് ആന്‍ഡ് കൗണ്ടര്‍ സര്‍വീസ് കോഴ്‌സും തത്തുല്യവും), കുക്ക് (പത്താംക്ലാസ് വിജയവും ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സും തത്തുല്യവുമാണ് യോഗ്യത), മെസ്സ് ഗേള്‍(ഏഴാം ക്ലാസ് യോഗ്യത), റസിഡന്റ് ട്യൂട്ടര്‍(ബി.എഡും ഏതെങ്കിലും വിഷയത്തില്‍ ബിരുദവുമാണ് യോഗ്യത), പി.ടി.എസ് (യോഗ്യത: ഏഴാം ക്ലാസ്), വാച്ച് മാന്‍ (യോഗ്യത: ഏഴാം ക്ലാസ്) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
താല്‍പര്യമുള്ളവര്‍ കുഴല്‍മന്ദം ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിനായി ഒക്ടോബര്‍ 25ന് രാവിലെ 10.30ന് എത്തണമെന്ന് ജില്ലാ പട്ടികജാതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005
Prathinidhi Online