കല്ലടിക്കോട് മരണം: ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും; ലൈസന്‍സില്ലാത്ത തോക്ക് ലഭിച്ചതിനെ കുറിച്ചും അന്വേഷണം

പാലക്കാട്: കല്ലടിക്കോട് 2 യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച ബിനുവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. മൂന്നേക്കര്‍ മരുതുംകാട് സ്വദേശികളായ ബിനുവിന്റെ ബന്ധുക്കളെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇവര്‍ക്കു പുറമേ സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിനെ വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

കൃത്യത്തിനായി ബിനു ഉപയോഗിച്ച തോക്കുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും. ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് ബിനുവിന് എവിടെ നിന്നും ലഭിച്ചു എന്നതാണ് പോലീസ് പരിശോധിക്കുന്നത്. പോലീസിനു പുറമേ വനം വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. നിതിന്റെ കുടുംബത്തെ പറ്റി ബിനു മോശമായി സംസാരിച്ചത് നിധിന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

 

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …