കല്‍പാത്തി: രഥോത്സവത്തിന്റെ ഭാഗമായി സുരക്ഷ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. ജനങ്ങളുടെ സുരക്ഷയും കൂടുതല്‍ സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. പോലീസ്, നഗരസഭ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അഗ്രഹാരങ്ങളില്‍ പരിശോധന നടത്തി. രഥപ്രയാണം സുഗമമാക്കുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങളില്‍ വഴിയോര കച്ചവടം നിയന്ത്രിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
സ്റ്റൗ ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള വഴിയോരക്കച്ചവടങ്ങള്‍ നിയന്ത്രിക്കും. പ്രദേശവാസികളുടെ കൂടെ അപേക്ഷ പരിഗണിച്ചാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ഉത്സവത്തിന്റെ ഭാഗമായി രഥോത്സവം കടന്നു പോകുന്ന റോഡ് നവീകരണം ഈ മാസം 13ന് ആരംഭിക്കും. മറ്റുള്ള ഭാഗങ്ങളുടെ പണികള്‍ ഉത്സവത്തിന് ശേഷം നടത്തും. രഥോത്സവ വീഥികളെല്ലാം ബിഎംബിസി നിലവാരത്തില്‍ നവീകരിക്കുമെന്നാണ് ജില്ലാ ഭരണകൂടം നേരത്തേ അറിയിച്ചത്.
Prathinidhi Online