കല്‍പാത്തി: കല്‍പാത്തി രഥോത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ 10.30നും 12.10നും ഇടയിലാണ് കൊടിയേറ്റം നടന്നത്. 5ാം ദിവസമായ 12ന് രഥസംഗമം നടക്കും. 14ന് കല്‍പാത്തി ശിവക്ഷേത്രത്തില്‍ രഥാരോഹണത്തോടെ ഒന്നാം തേരുത്സവത്തിന് തുടക്കമാകും. 15നാണ് രണ്ടാം തേരുത്സവം. അന്ന് പുതിയ കല്‍പാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥാരോഹണം നടക്കും.
16ന് മൂന്നാം തേരുത്സവ ദിനമാണ്. അന്ന് പഴയ കല്‍പാത്തി ലക്ഷ്മിനാരായണ പെരുമാള്‍ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണം നടക്കും. ഇതേ ദിവസം തേരുമുട്ടിയില്‍ ദേവരഥങ്ങള്‍ മുഖാമുഖം വരുന്നതോടെ ദേവരഥ സംഗമമാകും.
comments
Prathinidhi Online