പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് പൊലീസ് കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. നവംബർ 15, 16 തീയതികളിൽ വൈകീട്ട് 3 മണി മുതൽ ചന്ദ്രനഗർ വഴി മണ്ണാർക്കാട്, കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്കുവാഹനങ്ങളും വലിയ വാഹനങ്ങളും കൽമണ്ഡപം-കോട്ടമൈതാനം-മേഴ്സി കോളേജ് വഴി പറളി ഭാഗത്തേക്ക് തിരിച്ചുവിടും. മണ്ണാർക്കാട്-കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടേക്കുള്ളവ മുണ്ടൂർ കൂട്ടുപാത-പറളി വഴി പോകണം.
ശേഖരീപുരം ജങ്ഷന്‍ മുതൽ പുതിയപാലം വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് പാടില്ല. ഭക്തരുടെ വാഹനങ്ങൾ റോസി സ്കൂൾ ഗ്രൗണ്ട്, ഹെറിറ്റേജ് മൗണ്ടൻ റെസിഡൻസി എന്നിവിടങ്ങളിലോ ഞായറാഴ്ച പച്ചക്കറി മാർക്കറ്റിലെ പാർക്കിങ്ങിലോ പാർക്ക് ചെയ്യണം. നവംബർ 15, 16 തീയതികളിൽ വൈകീട്ട് 5 മുതൽ 11 വരെ പാസില്ലാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ യാതൊരു വാഹനവും കടത്തിവിടില്ല. രഥോത്സവ ദിവസങ്ങളിൽ വൈകീട്ട് 5 മുതൽ 8 വരെ ശേഖരീപുരം-കുണ്ടമ്പലം വഴി വാഹന ഗതാഗതം അനുവദിക്കില്ല. പകരം ചാത്തപുരം വഴി കൽപ്പാത്തി ഗ്രാമത്തിലേക്കും തിരിച്ച് ശേഖരീപുരം വഴി പുറത്തേക്കും പോകേണ്ടതാണ്.
Prathinidhi Online