എലപ്പുള്ളി: കഞ്ചിക്കോട് മോഷണ കേസിലെ രണ്ടാം പ്രതി പോലീസ് കസ്റ്റഡിയില്‍. ശാസ്ത്രി നഗറില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒന്നരപ്പവന്‍ സ്വര്‍ണവും 4000 രൂപയും മോഷ്ടിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായത്. എലപ്പുള്ളി അംബുജം സ്റ്റോപ്പില്‍ റിട്ട.സൈനികന്റെ വീട്ടില്‍ മോഷണം നടത്തിയ കേസിലേയും രണ്ടാം പ്രതിയായ തിരുപ്പൂര്‍ മഠത്തുകളം മൈവാടി സ്വദേശി രാഘവനാണ് (24) അറസ്റ്റിലായത്. കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് കസബ പോലീസാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
നേരത്തേ കേസിലെ ഒന്നാംപ്രതി ഗൗതമിനെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് രാഘവനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളിലും വീടുകളിലും നടന്ന മോഷണങ്ങളില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Prathinidhi Online