നടിയെ ആക്രമിച്ചു കേസ്: വിധി അൽപ്പ സമയത്തിനകം

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ വിധി ഉടൻ. 6 പേരെയാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമായിരിക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിക്കുക.

കേസിലെ 6 പ്രതികളേയും തൃശ്ശൂർ വിയ്യൂർ ജയിലിൽ നിന്നും കോടതിയിലേക്ക് വിധി കേൾക്കാനായി കൊണ്ടു പോയിട്ടുണ്ട്. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരാണ് കേസിലെ പ്രതികൾ. കൂട്ട ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ്  പ്രതികൾക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ജീവപര്യന്തം തടവോ അല്ലെങ്കിൽ കുറഞ്ഞത് 20 വർഷം ജയിൽശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കഴിഞ്ഞദിവസം കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കോടതി ഉത്തരവ് പുറത്തുവന്നാലേ ദിലീപ് ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരികയുള്ളൂ. ശേ ഷം പ്രോസിക്യൂഷൻക്യൂഷൻ അപ്പീൽ പോകുമെന്നാണ് റിപ്പോർട്ടുകൾ.

comments

Check Also

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. …