റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 5 ദിവസത്തെ സൗജന്യ ചികിത്സ; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും ആറാമത്തെയും ബജറ്റിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വന്‍ പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ ആശുപത്രിളിലും സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാകും. ഇതിനായി 15 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 1000 രൂപയും സാക്ഷരതാ പ്രേരക്മാരുടെ പ്രതിഫലത്തില്‍ 1000 രൂപയുടെ വര്‍ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി ടീച്ചര്‍മാര്‍ക്ക് 1000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും പ്രതിഫലത്തില്‍ വര്‍ധനവുണ്ടാകും.

തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ രീതിയില്‍ കേരളം നടപ്പാക്കുമെന്നും സംസ്ഥാനം പദ്ധതിക്കായി അധിക തുക വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു. വിരമിച്ച സര്‍ക്കാര്‍, മറ്റ് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് മെഡിസെപ് മാതൃകയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിസെപ് പദ്ധതിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ആനുകൂല്യങ്ങളും ആശുപത്രികളും പദ്ധതിയുടെ ഭാഗമാകും.

ഒന്നുമുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് സ്‌കീം ഉള്‍പ്പെടുത്തുമെന്നതാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …