കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 24 ലക്ഷം പേര്‍ പുറത്ത്

പാലക്കാട്: സംസ്ഥാനത്തെ എസ്ഐആര്‍ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. https://voters.eci.gov.in/ എന്ന വെബ്‌സൈറ്റിലാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരട് പട്ടികയുടെ അച്ചടിച്ച പതിപ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കൈമാറിയിട്ടുണ്ട്. 2002-ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയും വിപുലമായ രീതിയില്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കുന്നത്. ആകെ 2,54,42,352 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 1,23,83,341 പേര്‍ പുരുഷന്മാരാണ്. 1,30,58,731 സ്ത്രീകളും 280 ട്രാന്‍സ്‌ജെന്‍ഡര്‍മാരും കരട് പട്ടികയിലുണ്ട്.

വിതരണം ചെയ്ത ഫോമുകളില്‍ 91.35% ശതമാനം മാത്രമേ ഒപ്പിട്ട് തിരികെ ലഭിച്ചിട്ടുള്ളൂ. 8.65% അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ട്. കരട് പട്ടിക പ്രകാരം, 649,885 വോട്ടര്‍മാര്‍ മരിച്ചുപോയി. 6,45,548 ലക്ഷം പേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 6,45,548 ലക്ഷം പേര്‍ സംസ്ഥാനത്തിന് പുറത്തേക്ക് താമസം മാറി. 136,029 വോട്ടര്‍മാര്‍ ഒന്നിലധികം ബൂത്തുകളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ വോട്ടര്‍ാരുടെ ഇഷ്ടപ്രകാരം ഒരു ബൂത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഡിസംബര്‍ 18 വരെയാണ് എസ്‌ഐആര്‍ സര്‍വേ നടത്തിയത്.

എതിര്‍പ്പുകളും അപ്പീലുകളും പരാതികളും ജനുവരി 22 വരെ സമര്‍പ്പിക്കാം. പേര് ചേര്‍ക്കേണ്ടവര്‍ക്ക് ഇന്ന് മുതല്‍ സത്യവാങ്മൂലത്തോടൊപ്പം അപേക്ഷ സമര്‍പ്പിക്കാം. പരാതി പരിഗണിക്കാന്‍ ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അന്തിമ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.

 

 

 

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …