ദേശീയപാതയില്‍ റോഡ് തകരാന്‍ സാധ്യതയെന്ന് കലക്ടര്‍; പാലിയേക്കരയില്‍ ടോള്‍ പിരിക്കേണ്ടെന്ന് കോടതി

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും. കലക്ടര്‍ അധ്യക്ഷനായ ഇടക്കാല മാനേജ്‌മെന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ സുപ്രധാന നീക്കം. മുരിങ്ങൂരില്‍ കഴിഞ്ഞ ദിവസം സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. സമാന രീതിയില്‍ മറ്റിടങ്ങളിലും റോഡ് തകരാന്‍ സാധ്യതയുണ്ടെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍. തുടര്‍ന്നാണ് ടോള്‍പിരിവ് തല്‍ക്കാലം പുനരാരംഭിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 6നാണ് ഹൈക്കോടതി പാലിയേക്കരയില്‍ ടോള്‍ പിരിവിന് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് ദേശീയപാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല.

comments

Check Also

ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു

ചെന്നൈ: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു ചോദ്യം …

Leave a Reply

Your email address will not be published. Required fields are marked *