അച്ചടക്കത്തിനും വിദ്യാര്‍ത്ഥികളെ തിരുത്താനും ‘ചൂരലെടുക്കാം’: ഹൈക്കോടതി

കൊച്ചി: കുട്ടികളെ തിരുത്താനും സ്‌കൂളിലെ പൊതു അച്ചടക്കം കാത്തുസൂക്ഷിക്കാനും അധ്യാപകര്‍ ചൂരല്‍ പ്രയോഗം നടത്തുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. കുട്ടികള്‍ തമ്മിലുള്ള വഴക്കിനിടെ കുട്ടിയുടെ കാലില്‍ ചൂരല്‍ കൊണ്ട് അടിച്ച അധ്യാപകനെതിരായി നല്‍കിയ കേസ് റദ്ദാക്കിയുള്ള ഉത്തരവു പുറപ്പെടുവിക്കുന്നതിനിടെ ജസ്റ്റിസ് സി.പ്രതീപ് കുമാറിന്റേതാണ് നിരീക്ഷണം.

കുട്ടികളെ തിരുത്താന്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെന്ന ധാരണ അംഗീകരിച്ചു കൊണ്ടാണ് ഓരോ മാതാപിതാക്കളും കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കുന്നത്. ഇത്തരം കേസുകളില്‍ അധ്യാപകരുടെ ഉദ്ദേശ ശുദ്ധി കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 2019ല്‍ നടന്ന കേസിലാണ് കോടതി വിധി പറഞ്ഞത്.

പരസ്പരം തുപ്പുകയും പ്ലാസ്റ്റിക് പൈപ്പുകള്‍ കൊണ്ട് തമ്മില്‍ തല്ലുകയും ചെയ്ത വിദ്യാര്‍ത്ഥികളെ പിരിച്ചു വിടാനായി ചൂരല്‍ പ്രയോഗിച്ചെന്നാണ് കേസിലെ പ്രതിയായ അധ്യാപകന്‍ കോടതിയെ ബോധിപ്പിച്ചത്. അടികിട്ടിയ കുട്ടികളിലൊരാളുടെ രക്ഷിതാവ് നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരി പോലീസായിരുന്നു കേസെടുത്തത്. കുട്ടികളെ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനായാണ് താന്‍ വടികൊണ്ട് അടിച്ചതെന്നായിരുന്നു അധ്യാപകന്‍ കോടതിയില്‍ വാദിച്ചത്. അധ്യാപകന്റെ സദുദ്ദേശം കുട്ടികളുടെ രക്ഷിതാക്കള്‍ മനസ്സിലാക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …