കേരള കുംഭമേള: രഥയാത്രയ്ക്ക് തമിഴ്‌നാട്ടില്‍ സ്വീകരണമൊരുക്കുന്നതിന് പോലീസ് അനുമതിയില്ല; പാലക്കാട് വരെ സംരക്ഷണമൊരുക്കും

പാലക്കാട്: കേരള കുംഭമേളയുടെ രഥയാത്രയ്ക്ക് തമിഴ്‌നാട്ടില്‍ സ്വീകരണമൊരുക്കുന്നതിന് പോലീസ് അനുമതി നിഷേധിച്ചു. ദേശീയപാതയില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് കാട്ടിയാണ് സംസ്ഥാന പോലീസ് അനുമതി നിഷേധിച്ചത്. പോലീസ് സംരക്ഷണയില്‍ പാലക്കാട് അതിര്‍ത്തി വരെ തമിഴ്‌നാട് പോലീസ് സംരക്ഷണമൊരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. പൊള്ളാച്ചി, കോയമ്പത്തൂര്‍ ജില്ലകളിലെ വിവിധ സന്യാസി മഠങ്ങള്‍, ക്ഷേത്രങ്ങള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് സംഘാടകര്‍ നേരത്തേ സ്വീകരണങ്ങള്‍ നിശ്ചയിച്ചിരുന്നത്.

തമിഴ്‌നാട്ടിലെ തിരുമൂര്‍ത്തി മലയില്‍ നിന്നാണ് രഥയാത്ര ആരംഭിക്കുന്നത്. 22ന് തിരുനാവായയില്‍ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭാരതപ്പുഴ ഉദ്ഭവിക്കുന്ന ഇടമാണ് തിരുമൂര്‍ത്തിക്കുന്ന്. പൂജ ചെയ്ത മഹാമേരു പ്രതിഷ്ഠിച്ചാണ് രഥയാത്ര പുറപ്പെടുക. തമിഴ്‌നാട്ടിലെ സന്യാസി മഠങ്ങള്‍ ചേര്‍ന്നാണ് രഥയാത്ര സംഘടിപ്പിച്ചിരുന്നത്. ഇതിനായുള്ള അനുമതി വാങ്ങുകയും ഫീസ് അടക്കുകയും ചെയ്തിരുന്നു. രഥയാത്ര ചൊവ്വാഴ്ച പുറപ്പെടുന്നതിന് മുന്‍പാണ് പോലീസ് നോട്ടീസ് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. വലിയ കാര്‍ രഥത്തിന്റെ രൂപത്തിലാക്കിയാണ് രഥയാത്ര സംഘടിപ്പിക്കുന്നത്. റോഡിലൂടെയാണ് രഥം കേരളത്തിലേക്കെത്തിക്കുന്നത്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …