തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ മാറ്റിവയ്ക്കുന്നതായി പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നു. മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം തുറക്കുന്ന ദിവസം ഉച്ചയ്ക്ക് നടത്തുമെന്നും വകുപ്പ് അറിയിച്ചു.
comments
Prathinidhi Online