സംസ്ഥാനത്ത് പാല്‍ വില കൂടും; വര്‍ധനവ് ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വര്‍ധനയുണ്ടാകുക. വില വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളതെന്നും മന്ത്രി പറഞ്ഞു. സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതല്‍ പാലിന് വിലയുള്ള സംസ്ഥാനമാണ് കേരളം.

സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടന്നു. പ്രതിപക്ഷത്ത് നിന്ന് പിസി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭാസമ്മേളനത്തിന്റെ ആദ്യദിവസം പൊലീസ് അതിക്രമത്തിനെതിരേയും, ഇന്നലെ അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിച്ച സാഹചര്യവുമാണ് അടിയന്തര പ്രമേയമായി കൊണ്ടുവന്നത്.

comments

Check Also

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. …

Leave a Reply

Your email address will not be published. Required fields are marked *