ചിറ്റൂർ: അമ്പാട്ടുപാളയം എരുമക്കോട് നിന്നും 7 വയസ്സുകാരനെ കാണാതായി. മുഹമ്മദ് അനസ് – തൗഹീദ ദമ്പതികളുടെ മകൻ സുഹാൻ (7) നെയാണ് കാണാതായത്. ചിറ്റൂർ റോയൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. കാണാതാവുമ്പോൾ വെള്ള ടീഷർട്ടും കറുത്ത ട്രൗസറുമായിരുന്നു വേഷം. കുട്ടിയെ വീട്ടിൽ നിന്നും അജ്ഞാതർ എടുത്തു കൊണ്ടു പോയെന്നാണ് സംശയം. കണ്ടുകിട്ടുന്നവർ ചിറ്റൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക +91 91887 22338
comments
Prathinidhi Online