കിഴക്കഞ്ചേരി: ജനവാസ മേഖലകളിലിറങ്ങുന്ന ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കി കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് ഉത്തരവിറക്കി. മനുഷ്യരും വന്യജീവി സംഘര്‍ഷങ്ങളും കുറക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി പഞ്ചായത്തിന് 892 പരാതികളാണ് ലഭിച്ചത്. കാട്ടാന ശല്യവും കാട്ടു പന്നികളുടെ ഉപദ്രവവും ചൂണ്ടിക്കാട്ടിയുള്ള രാതികളായിരുന്നു ഏറെയും. ഇതിനു പിന്നാലെയാണ് പഞ്ചായത്തിന്റെ നടപടി.
തോക്ക് ലൈസന്‍സുള്ള 15 പേര്‍ക്കാണ് വെടിവയ്ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പഞ്ചായത്തിനെതിരെ ജനരോഷം ശക്തമായിരുന്നു. തുടര്‍ന്നാണ് ഉപാധികളോടെ കാട്ടുപന്നികളെ വെടിവയ്ക്കാമെന്ന് പഞ്ചായത്ത് ഉത്തരവിറക്കിയത്.
Prathinidhi Online