പാലക്കാട്: കൊടുന്തിരപ്പുള്ളി ആദികേശവപുരം മഹാനവമി വിളക്കിന് ഭക്തിപൂര്‍വമായ തുടക്കം. പുലര്‍ച്ചെ നാലരയ്ക്ക് നിര്‍മാല്യ ദര്‍ശനവും നെയ് വിളക്കും നടന്നു. ശേഷം ആറരയ്ക്ക് സോപാന സംഗീതം, അയ്യപ്പന്‍ ക്ഷേത്രത്തില്‍ വിശേഷ കുംഭപൂജ, രുദ്രാഭിഷേകം, പുരുഷസൂക്ത ജപാഭിഷേകം, നവാഭിഷേകം എന്നിവയുണ്ട്.
രാവിലെ ഏഴിന് ആദികേശവ പെരുമാളുടെ മുന്നില്‍ ആനയൂട്ട് ആരംഭിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പ്രഭാത ശീവേലിക്ക് ശേഷം രാവിലെ പത്തരയ്ക്കാണ് എഴുന്നള്ളത്ത്. വൈകുന്നേരം ഗുരുവായൂര്‍ ഇന്ദ്രസേനന്‍ നയിക്കുന്ന 15 ഗജവീരന്മാര്‍ അണിനിരക്കുന്ന കുടമാറ്റം നടക്കും.
comments
Prathinidhi Online