കൊടുവായൂര്‍: വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി കൊടുവായൂര്‍ ഗ്രാമ പഞ്ചായത്ത് മുന്നോട്ട് വച്ച വനിതകള്‍ക്കായുള്ള ജിംനേഷ്യം യാഥാര്‍ത്ഥ്യമായി. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ജിംനേഷ്യത്തിന്റെ ഉദ്ഘാടനം കെ. ബാബു എം.എല്‍.എ നിര്‍വ്വഹിച്ചു. കൊടുവായൂര്‍ ചന്തപ്പെട്ടക്ക് സമീപമുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലാണ് ജിംനേഷ്യം പ്രവര്‍ത്തിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ ചെലവഴിച്ചാണ് ജിംനേഷ്യം സജ്ജീകരിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ആറുമുഖന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ശാന്തകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. എന്‍. ശബരീശന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. മഞ്ജു സച്ചിദാനന്ദന്‍, ഭരണസമിതി അംഗങ്ങളായ എന്‍. അബ്ബാസ്, പി.ആര്‍. സുനില്‍, സി.പി. സംഗീത, കെ.ഷീല, എ. മുരളീധരന്‍, കെ. മണികണ്ഠന്‍, കെ. ഇന്ദിര, ആര്‍. കുമാരി, സെക്രട്ടറി കെ. നാരായണന്‍, അസിസ്റ്റന്റ് സെക്രട്ടറി ശ്രീലേഖ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Prathinidhi Online