പാലക്കാട്: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷകളാണ് പുഴയരികിലെ കുറ്റിക്കാട്ടില്‍ തള്ളി.
എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ-വികസന വകുപ്പ് നല്‍കുന്ന ധനസഹായത്തിന് നല്‍കിയ അപേക്ഷകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
യാക്കര ഭാഗത്ത് ജോലിക്ക് എത്തിയ കെഎസ്ഇബി ജീവനക്കാരാണ് അപേക്ഷകള്‍ കണ്ടെത്തിയത്. കൊല്ലങ്കോട് ട്രൈബല്‍ ഓഫീസില്‍ നല്‍കിയ 15ഓളം അപേക്ഷകളാണ് യാക്കരയില്‍ തള്ളിയത്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ ജില്ലാ കലക്ടര്‍ക്കും പട്ടികവര്‍ഗ്ഗ ഓഫീസര്‍ക്കും പരാതി നല്‍കി.
Prathinidhi Online