മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

മലപ്പുറം: മൃഗസംരക്ഷണ ഔഷധമേഖലയിലേക്കും ചുവട് വച്ച് കോട്ടക്കല്‍ ആര്യവൈദ്യശാല. അണുബാധ പടരുന്നത് തടയുന്നതും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ മൃഗാരോഗ്യപരിപാലനത്തിന് ഉപകരിക്കുന്ന മരുന്നുകളുടെ ഗവേഷണത്തില്‍ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡുമായി (NDDB) സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ കമ്പനി ഒപ്പുവെച്ചു. കര്‍ഷകര്‍ക്കു പ്രയോജനപ്പെടുന്ന, സാമ്പത്തിക ബാധ്യത അധികമില്ലാത്ത ഔഷധങ്ങളുടെ നിര്‍മ്മാണത്തിനാണ് പ്രാധാന്യം കൊടുക്കുക.

ആയുര്‍വേദത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന ഔഷധങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ശാലിഹോത്ര സാഹിത എന്ന ഗ്രന്ഥത്തിലാണിതുള്ളത്. ഗ്രന്ഥങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ള ചികിത്സാരീതികള്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നൂതന രീതിയില്‍ ഉല്‍പാദിപ്പിക്കുകയും അവയുടെ ഗവേഷണം NDDBയുമായ സഹകരിച്ച് നടത്തും. പശു, ആട്, മുതലായ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഔഷധങ്ങളാണ് പ്രധാനമായും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. പാലുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും രോഗപ്രതിരോധശക്തി നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന ഔഷധങ്ങളാണ് ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കുക.

 

comments

Check Also

ആറാം ദിനവും സ്വര്‍ണവില മുന്നോട്ട് തന്നെ; വെള്ളി വിലയും കുതിക്കുന്നു

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ ആറാം ദിവസവും കുതിച്ചു മുന്നേറുന്നു. ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയും പവന് 560 …

Leave a Reply

Your email address will not be published. Required fields are marked *