കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു; 7 പേര്‍ക്ക് പരിക്ക്; ഒരു കുട്ടിയുടെ നില ഗുരുതരം

കോട്ടക്കല്‍: പുത്തൂരില്‍ വാഹനങ്ങള്‍ കൂട്ടത്തോടെ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 7 പേര്‍ക്ക് പരിക്ക്. ഇതില്‍ 9 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു അപകടം. പുത്തൂര്‍ അരിച്ചൊള് ഭാഗത്താണ് അപകടമുണ്ടായത്. ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ലോറി കാറുകളടക്കമുള്ള വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലക്ട്രിക് പോസ്റ്റിലും ട്രാന്‍സ്‌ഫോമറിലും ഇടിച്ചാണ് ലോറി നിന്നത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി മുടങ്ങിയിട്ടുണ്ട്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …