കോട്ടയം: മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസില്‍ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. വി കെ അനില്‍കുമാറും മകൻ അഭിജിത്തും ചേര്‍ന്നാണ് യുവാവിനെ കുത്തിക്കൊന്നത്. അനില്‍കുമാറിന്റെ മകന്‍ ലഹരി, അടിപിടി കേസുകളില്‍ പ്രതിയാണ്.
ലഹരി ഇടപാടിനെ ചൊല്ലിയും സാമ്പത്തിക ഇടപാടിനെ ചൊല്ലിയുമുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. മരിച്ച ആദർശും ലഹരി കേസുകളിൽ പ്രതിയാണ്. മരിച്ച ആദർശിന് അഭിജിത്ത് പണം നൽകാനുണ്ട്. എംഡിഎംഎ കൈമാറിയതിനും വാഹനം പണയം വെച്ചതിന്റെയും പണമാണ് നൽകാനുള്ളത്.
comments
Prathinidhi Online