തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍തിരുവാഭരണ കമ്മീഷ്ണര്‍ കെ.എസ് ബൈജു അറസ്റ്റില്‍. തിരുവനന്തപുരം പങ്ങപ്പാറയിലെ ഫ്‌ലാറ്റില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കവര്‍ച്ച ചെയ്ത കേസില്‍ നാലാം പ്രതിയാണ്. കേസിലെ നാലാമത്തെ അറസ്റ്റാണ് ഇത്.
ശ്രീകോവിലിലെ കട്ടിളപ്പടിയുടെ മഹസര്‍ തയ്യാറാക്കിയത് കെ.എസ് ബൈജുവാണ്. ചെമ്പില്‍ പൊതിഞ്ഞ കട്ടിളപ്പടി എന്നാണ് മഹസറില്‍ രേഖപ്പെടുത്തിയിരുന്നത്.
comments
Prathinidhi Online