കെ.എസ്.ബി.സി.ഡി.സി അദാലത്ത്: ജില്ലയിൽ 34.63 ലക്ഷം രൂപയുടെ വായ്പ ഇളവ് അനുവദിച്ചു

പാലക്കാട്: ജില്ലയിൽ വച്ചു നടന്ന കെ.എസ്.ബി.സി.ഡി.സി അദാലത്തിൽ 34.63 ലക്ഷം രൂപയുടെ വായ്പ ഇളവ് അനുവദിച്ചു. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (KSBCDC) ജില്ലാ കാര്യാലയത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. വിവിധ ഉപജില്ലാ ഓഫീസുകള്‍ക്ക് കീഴിലുള്ള 23 വായ്പകളിലാണ് ഗുണഭോക്താക്കള്‍ക്ക് ഇളവ് ലഭ്യമായത്.

ജില്ലാ കാര്യാലയത്തിന് കീഴിലെ ആറ് വായ്പകള്‍ക്കായി 6,04,165 രൂപയുടെയും പട്ടാമ്പി ഉപജില്ലാ കാര്യാലയത്തിലെ നാല് വായ്പകള്‍ക്കായി 3,90,041 രൂപയുടെയും ഇളവ് നല്‍കി. വടക്കഞ്ചേരി ഉപജില്ലാ കാര്യാലയത്തിന് കീഴിലെ 12 വായ്പകള്‍ക്കായി 22,89,399 രൂപയും തലശ്ശേരി ഉപജില്ലാ കാര്യാലയത്തിലെ ഒരു വായ്പയ്ക്ക് 1,79,665 രൂപയുമാണ് അനുവദിച്ചത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ. പ്രസാദ് അദാലത്തില്‍ പങ്കെടുത്തു. ഡയറക്ടര്‍മാരായ ടി. ഡി. ബൈജു, അഡ്വ. പി. പി. ഉദയകുമാര്‍, ജനറല്‍ മാനേജര്‍ (HRM & Admn) ജി. സജിത്ത്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. ലത, അസിസ്റ്റന്റ് മാനേജര്‍മാരായ വി.റ്റി. മിനി, അനിറ്റ് ജോസ് എന്നിവര്‍ പങ്കെടുത്തു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …