പാലക്കാട്: തിരക്കിട്ട ഓട്ടപ്പാച്ചിലുകൾക്കിടയിൽ കറണ്ട് ബില്ലടയ്ക്കാൻ മറന്നു പോകുന്നത് പലരുടേയും ഒരു പ്രശ്നമാണ്. ഇത്തരമൊരു സാഹചര്യത്തെ മുന്നിൽക്കണ്ട് പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് കെ എസ് ഇ ബി. ഉപഭോക്താക്കളെ ബില്ലടയ്ക്കാൻ ഓർമ്മിപ്പിക്കുന്ന സംവിധാനം ഒരുക്കിയിരിക്കയാണ് ഇപ്പോൾ വൈദ്യുതി വകുപ്പ്. സമയമാകുമ്പോൾ ഫോണിൽ എസ് എം എസായി മെസേജ് ലഭിക്കുന്ന പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.
ഇതിനായി നമ്മുടെ കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺ നമ്പർ കൂടെ നൽകണം. വൈദ്യുതി ബില്ലടയ്ക്കാനുള്ള ഓർമ്മപ്പെടുത്തലിനൊപ്പം വൈദ്യുതി തടസ്സങ്ങളെ കുറിച്ചും വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങളും ലഭിക്കും. www.kseb.in/selfservices/registermob എന്ന ലിങ്ക് വഴിയോ സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയോ അല്ലെങ്കിൽ മീറ്റർ റീഡറുടെ മെഷീൻ വഴിയോ സൗജന്യമായി ഈ സേവനത്തിനായി രജിസ്റ്റർ ചെയ്യാം.
Prathinidhi Online