ഒക്ടോബറില്‍ യാത്രപോകാന്‍ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറുകള്‍

പാലക്കാട്: ഒക്ടോബറിലെ വിനോദയാത്രകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ ബഡ്ജറ്റ് ടൂറുകള്‍. പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട് ഡിപ്പോകളില്‍ നിന്ന് ഒക്ടോബര്‍ ഒന്നു മുതല്‍ 29 വരെയാണ് യാത്രകള്‍. പാലക്കാട് ഡിപ്പോയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് 1, 2, 3, 4, 5, 11, 12, 18, 19, 20, 26 ദിവസങ്ങളിലും മലക്കപ്പാറയിലേക്ക് 4, 19, 26 ദിവസങ്ങളിലും ഇല്ലിക്കല്‍കല്ലിലേക്ക് 2, 11, 20 ദിവസങ്ങളിലും സൈലന്റ് വാലിയിലേക്ക് 5, 18 ദിവസങ്ങളിലുമാണ് യാത്ര.
രണ്ടുദിവസം നീളുന്ന മൂന്നാര്‍ യാത്ര 11, 18 ദിവസങ്ങളിലും ഗവി യാത്ര 4, 14, 25 ദിവസങ്ങളിലുമാണ്. ബോട്ട് യാത്ര ഉള്‍പ്പെടുന്ന കുട്ടനാട് യാത്ര 19നും നിലമ്പൂര്‍ യാത്ര 12നും പുറപ്പെടും. കൊച്ചിയിലെ ആഡംബര കപ്പല്‍ യാത്ര 18, 29 ദിവസങ്ങളിലാണ്. ചിറ്റൂര്‍ ഡിപ്പോയില്‍നിന്ന് നെല്ലിയാമ്പതിയിലേക്ക് 2, 5, 12, 19, 26 ദിവസങ്ങളിലും ഇല്ലിക്കല്‍കല്ലിലേക്ക് 2, 19, മലക്കപ്പാറയിലേക്ക് 4, 26, സൈലന്റ് വാലിയിലേക്ക് 5, 18 ദിവസങ്ങളിലുമാണ് യാത്ര. മൂന്നാറിലേക്ക് 11, 25 ദിവസങ്ങളിലും ഗവിയിലേക്ക് 14, 25 ദിവസങ്ങളിലുമാണ് പുറപ്പെടുക. കൊച്ചി കപ്പല്‍ യാത്ര 18, 29 ദിവസങ്ങളിലും ആലപ്പുഴയിലേക്ക് 19, 12 ദിവസങ്ങളിലുമുണ്ട്. പ്രത്യേക ശബരിമല യാത്ര 16നും പുറപ്പെടും. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് 2, 5, 11, 26 ദിവസങ്ങളിലും ഇല്ലിക്കല്‍ കല്ലിലേക്ക് 1, 2, 11, 19 ദിവസങ്ങളിലും മലക്കപ്പാറയിലേക്ക് 4, 9, 20 ദിവസങ്ങളിലുമാണ് ബസ്. മൂന്നാറിലേക്ക് 11, 18, ഗവിയിലേക്ക് 4, 14, 25 ദിവസങ്ങളിലുമാണ് യാത്ര. കൊച്ചി കപ്പല്‍ യാത്ര 18, 29 ദിവസങ്ങളിലും നിലമ്പൂര്‍, കുട്ടനാട് യാത്രകള്‍ 12, 19 ദിവസങ്ങളിലും പുറപ്പെടും. ഫോണ്‍: പാലക്കാട്: 9447837985, ചിറ്റൂര്‍: 9495390046, മണ്ണാര്‍ക്കാട്: 9446353081.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …