പാലക്കാട്: കെഎസ്ആര്‍ടിസിയുടെ ജനപ്രിയ പാക്കേജായ ബജറ്റ് ടൂറിസം പദ്ധതിയില്‍ മണ്ണാര്‍ക്കാട് ഡിപ്പോയ്ക്ക് തിളക്കമാര്‍ന്ന നേട്ടം. മികച്ച പ്രവര്‍ത്തനത്തിന് മണ്ണാര്‍ക്കാട് ടൂറിസം സെല്ലിന് സംസ്ഥാന തലത്തില്‍ മൂന്നാംസ്ഥാനം ലഭിച്ചു. 98 ഡിപ്പോകളില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്.
സെപ്തംബറില്‍ എട്ടു യാത്രകള്‍ ഡിപ്പോയില്‍ നിന്നും സംഘടിപ്പിച്ചു. ഇതിന് പുറമേ ചാര്‍ട്ടേഡ് യാത്രകളും സംഘടിപ്പിച്ചിരുന്നു. കെ.ഷറഫുദ്ദീന്‍ ആണ് ബജറ്റ് ടൂറിസം സെല്ലിന്റെ കോര്‍ഡിനേറ്റര്‍.
comments
Prathinidhi Online