തൃശൂര്‍: പാലിയേക്കരയില്‍ ഹൈക്കോടതി വിധിക്ക് പിന്നാലെ ടോള്‍ നിര്‍ത്തലാക്കിയതില്‍ കോളടിച്ച് കേരള എസ്.ആര്‍.ടി.സി. 50 ദിവസം കൊണ്ട് ടോള്‍ ഇനത്തില്‍ കമ്പനിയുടെ ലാഭം ഒരുകോടിക്കടുത്താണ്. പ്രതിമാസം നിശ്ചിത തുക ടോള്‍ ഇനത്തില്‍ കമ്പനി പാലിയേക്കരയില്‍ നല്‍കുന്നുണ്ട്. ഒക്ടോബര്‍ ആറിന് ടോള്‍ വിലക്ക് വന്നതോടെ ഒരു ബസിനു മാത്രം ഒരുമാസത്തേക്ക് 7310 രൂപയാണ് കേരള എസ്.ആര്‍.ടി.സി ലാഭിച്ചത്.
പ്രതിദിനം ശരാശരി 800 ബസുകള്‍വീതം ഈ പാതയിലൂടെ ഇപ്പോള്‍ കടന്നുപോകുന്നുണ്ട്. ഇതില്‍ 20 ശതമാനത്തില്‍ താഴെ മാത്രമാണ് ഒന്നിലേറെ തവണ ടോള്‍ഗേറ്റ് കടക്കുക. ഒന്നിലേറെത്തവണ കടക്കുകയാണെങ്കില്‍ രണ്ടാംപ്രവേശനം മുതല്‍ പാതിയാണ് ടോള്‍നിരക്ക്. ഒരുമാസത്തേക്ക് 800 ബസിന്് 7310 രൂപ നിരക്കില്‍ കെഎസ്ആര്‍ടിസിക്ക് 55.5 ലക്ഷം ലാഭമുണ്ട്. ഇത് 50 ദിവസത്തിലേക്കെത്തുമ്പോള്‍ 90 ലക്ഷത്തിന് അടുത്തെത്തുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തേ പ്രതിമാസം 1050 രൂപ നിരക്കിലായിരുന്നു ബസുകള്‍ക്ക് ടോള്‍ നിജപ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് ടോള്‍ നിരക്ക് കുത്തനെ ഉയര്‍ത്തി 7310 രൂപയിലെത്തി.
Prathinidhi Online