എസി സീറ്റുകൾ 40 രൂപ മുതൽ; കെഎസ്ആർടിസി 3 പുതിയ ബസുകൾ തുടങ്ങി

തൃശ്ശൂർ: കെഎസ്ആർടിസിയുടെ മൂന്ന് പ്രീമിയം എസി സൂപ്പർഫാസ്റ്റ് ബസ്സുകൾ കൂടെ നിരത്തിലക്കേക്ക്. തൃശ്ശൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ സർവീസുകളുടെ ഫ്‌ലാഗ്ഓഫ് ചെയ്തു. മികച്ച സൗകര്യങ്ങളോടൊപ്പം  അടിസ്ഥാന സൗകര്യങ്ങളിലും വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു.

ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പി. ബാലചന്ദ്രൻ എംഎൽഎയെ മന്ത്രി അനുമോദിച്ചു. എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യാതിഥിയായി. കേരള കോൺഗ്രസ് (ബി) ജില്ലാ സെക്രട്ടറി ഷൈജു ബഷീർ, തൃശ്ശൂർ ഡിടിഒ ടി.എ. ഉബൈദ്, പാലക്കാട് ഡിടിഒ ജോഷി ജോൺ, കൗൺസിലർ വിൻഷി അരുൺകുമാർ, ആർടിഒ ജി. അനന്തകൃഷ്ണൻ, കെ.ബി. സിന്ധു, ഷൈജു ബഷീർ, എസ്. വിശ്വനാഥൻ, എം. മുസ്തഫ, മുസ്തഫ ചാലിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.

പാലക്കാട്-എറണാകുളം-ആലപ്പുഴ, എറണാകുളം-പാലക്കാട്-തിരുവനന്തപുരം, തിരുവനന്തപുരം-എറണാകുളം റൂട്ടുകളിലാണ് സർവീസ് നടത്തുക. ബസിൽ 39 സീറ്റുകളുണ്ട്. 40 രൂപയാണ് ചുരുങ്ങിയ നിരക്ക്. കെഎസ്ആർടിസിയുടെ വെബ്‌സൈറ്റിലൂടെയും ‘എന്റെ കെഎസ്ആർടിസി’ ആപ്പിലൂടെയും കൗണ്ടർ മുഖേനയും സീറ്റുകൾ ബുക്ക് ചെയ്യാം.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …