കല്ലടി കോളജില്‍ കെ.എസ്.യു കൂട്ടത്തോടെ എസ്.എഫ്.ഐക്ക് വോട്ട് ചെയ്‌തെന്ന് ആരോപണം; യൂണിറ്റ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: മണ്ണാര്‍ക്കാട് കല്ലടി കോളേജില്‍ കെ.എസ്.യു കൂട്ടത്തോടെ എസ്.എഫ്.ഐക്ക് വോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ നടപടിയുമായി നേതൃത്വം. ആരോപണത്തിന് പിന്നാലെ കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു മുന്നണി മര്യാദ ലംഘിച്ചെന്നും സംഘടനയുടെ പിന്തുണയോടെ എസ്.എഫ്.ഐ വിജയിച്ചെന്നും എംഎസ്എഫ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ അന്വേഷണത്തിന് രണ്ടംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് നേതൃത്വം അറിയിക്കുന്നത്.

പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിയന്‍ എം.എസ്.എഫില്‍ നിന്ന് എസ്.എഫ്.ഐ പിടിച്ചെടുത്തതിന് പിന്നാലെയാണ് കെഎസ്‌യുവിനെതിരെ എംഎസ്എഫ് രംഗത്തെത്തിയത്. പ്രധാനപ്പെട്ട അഞ്ച് സീറ്റുകളില്‍ കെഎസ്‌യു പിന്തുണയോടെയാണ് എസ്എഫ്‌ഐ വിജയിച്ചതെന്നായിരുന്നു ആരോപണം. മുന്നണി മര്യാദ കെഎസ്യു പാലിച്ചില്ലെന്നും എംഎസ്എഫ് ആരോപിച്ചു. ഫല പ്രഖ്യാപനത്തിന് പിന്നാലെ കോളജില്‍ കെ.എസ്.യുവിനെതിരെ മുദ്രാവാക്യവുമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …