ഹൈസ്‌കൂള്‍ വരെ അധ്യാപകരാകാം; കെ-ടെറ്റ് പരീക്ഷയ്ക്ക് 30 വരെ അപേക്ഷിക്കാം

പാലക്കാട്: പ്രൈമറി സ്‌കൂള്‍ മുതല്‍ ഹൈസ്‌കൂള്‍ വരെ അധ്യാപകരാകാനുള്ള യോഗ്യത പരീക്ഷ കെ-ടെറ്റിനുള്ള (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഡിസംബര്‍ 30വരെയാണ് അപേക്ഷിക്കാനാവുക. https://ktet.kerala.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസവകുപ്പ് അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരാകാന്‍ കെ-ടെറ്റ് യോഗ്യത നേടണം. വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഹാള്‍ ടിക്കറ്റ് ഫെബ്രുവരി 11 ന് ഡൗണ്‍ലോഡ് ചെയ്യാം. കാറ്റഗറി 1ന് ഫെബ്രുവരി 21ന് രാവിലെ 10 മുതല്‍ 12.30 വരെയും കാറ്റഗറി 2ന് 21ന് ഉച്ചയ്ക്ക് 2നും കാറ്റഗറി 3ന് 23ന് രാവിലെ 10നും കാറ്റഗറി 4ന് 23ന് ഉച്ചയ്ക്ക് 2നും ആണ് പരീക്ഷ നടക്കുന്നത്.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …