പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെയും കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെയും ആഭിമുഖ്യത്തില്‍ സ്ഥാപിച്ച ‘അഗ്രി കിയോസ്‌കി’ന്റെ പ്രവര്‍ത്തനോദ്ഘാടനം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ നിര്‍വഹിച്ചു. കൊല്ലങ്കോട് ബ്ലോക്കിലെ കുടുംബശ്രീയുടെ ആദ്യത്തെ അഗ്രി കിയോസ്‌കാണ് ഇത്. കിയോസ്‌ക് വഴി കുടുംബശ്രീ ഉത്പന്നങ്ങളും കാര്‍ഷികോത്പന്നങ്ങളും മിതമായ വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
നെന്മേനിയില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ശിവന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്സണ്‍ കെ. സുലോചന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സി. ഉണ്ണികൃഷ്ണന്‍, സുശീല, ഷീന എന്നിവര്‍ പങ്കെടുത്തു.
Prathinidhi Online