കുടുംബശ്രീ ‘ഉയരെ’ കലാജാഥ ഇന്ന്

പാലക്കാട്: കുടുംബശ്രീ ‘നയിചേതന 4.0 ഉയരെ’ ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കലാജാഥയ്ക്ക് നാളെ ( ജനുവരി 28 ) തുടക്കം. ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാക്കുന്ന വിവിധ പിന്തുണാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് കലാജാഥയിലൂടെ ബോധവൽക്കരണം നടത്തുകയാണ് ലക്ഷ്യം.

പാലക്കാട്‌ സിവിൽ സ്റ്റേഷൻ, ഒറ്റപ്പാലം, പട്ടാമ്പി എന്നിവിടങ്ങളിലാണ് ജില്ലയിൽ കലാജാഥ. കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ രംഗശ്രീ സംസ്ഥാന കൺസോർഷ്യത്തിൽ അംഗങ്ങളായ വനിതകളാണ് കലാജാഥ അവതരിപ്പിക്കുന്നത്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …