കുലുക്കല്ലൂര്‍ പഞ്ചായത്തിനെ അതിദാരിദ്രമുക്ത പഞ്ചായത്തായി നാളെ പ്രഖ്യാപിക്കും

പാലക്കാട്: കുലുക്കല്ലൂര്‍ പഞ്ചായത്തിനെ അതിദാരിദ്ര മുക്ത പഞ്ചായത്തായത്തായി നാളെ പ്രഖ്യാപിക്കും. 28ന് രാവിലെ 9.30 ന് മുളയങ്കാവ് എസ്.എം റീജന്‍സിയില്‍ കായിക ന്യൂനക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആണ് പ്രഖ്യാപനം നടത്തുക. തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസും നാളെ നടക്കും. ചടങ്ങില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനാകും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം, വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം, ബഡ്സ് സ്‌കൂളിലേക്ക് തെറാപ്പി ഉപകരണങ്ങള്‍ കൈമാറല്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ഉപകരങ്ങള്‍ കൈമാറല്‍, വനിത നാടന്‍ പാട്ട് യൂണിറ്റിനുള്ള വാദ്യോപകരങ്ങള്‍ കൈമാറല്‍ എന്നിവയും ചടങ്ങില്‍വെച്ച് നടക്കും. പരിപാടിയില്‍ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രമണി, സെക്രട്ടറി യു.എസ് അഖിലേഷ്, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുക. പരിപാടിയില്‍ മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …