പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം. ആകെയുള്ള 88 പഞ്ചായത്തുകളില്‍ 46 ഇടത്ത് എല്‍ഡിഎഫും 32 ഇടത്ത് യുഡിഎഫും 2 ഇടത്ത് എന്‍ഡിഎയും വിജയിച്ചു. 8 ഇടങ്ങളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്.
13 ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 ഇടത്ത് എല്‍ഡിഎഫും 3 ഇടത്ത് കോണ്‍ഗ്രസും വിജയിച്ചപ്പോള്‍ ഒരിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എന്‍ഡിഎയ്ക്ക് ബ്ലോക്ക് പഞ്ചായത്തുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ആലത്തൂര്‍, ചിറ്റൂര്‍, കൊല്ലങ്കോട്, കുഴല്‍മന്ദം, മലമ്പുഴ, നെന്മാറ, ഒറ്റപ്പാലം, പാലക്കാട്, ശ്രീകൃഷ്ണപുരം, തൃത്താല ബ്ലോക്കുകള്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ അട്ടപ്പാടി, മണ്ണാര്‍ക്കാട്, പട്ടാമ്പി ബ്ലോക്കുകള്‍ യുഡിഎഫിനൊപ്പം നിന്നു.
7 മുനിസിപ്പാലിറ്റികളില്‍ 4 മുനിസിപ്പാലിറ്റികള്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ 2 ഇടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയും വിജയിച്ചു കയറി. ചെര്‍പ്പുളശ്ശേരി, ചിറ്റൂര്‍-തത്തമംഗലം, മണ്ണാര്‍ക്കാട്, പട്ടാമ്പി നഗരസഭകളിലാണ് യുഡിഎഫ് വിജയിച്ചത്. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നഗരസഭകള്‍ എല്‍ഡിഎഫിനാണ്. പാലക്കാട് നഗരസഭയില്‍ ബിജെപി വിജയിച്ചു.
Prathinidhi Online