കാഞ്ഞിരപ്പുഴ: ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി വീടിനു സമീപത്ത് കെട്ടിയിരുന്ന ആടിനെ കൊന്നുതിന്നു. കാഞ്ഞിരം മുനിക്കോടം ഇരട്ടക്കുളം കാങ്കത്തു വീട്ടില്‍ ഗോപാലന്റെ വീട്ടിലെ ആടിനെയാണ് കൊന്നത്. ആടിനെ പകുതി തിന്ന് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. രാത്രി ശക്തിയായി മഴ പെയ്തതിനാല്‍ വീട്ടുകാര്‍ ശബ്ദമൊന്നും കേട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഞായറാഴ്ചയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്.
കൂട്ടില്‍ നാല് ആടുകളാണ് ഉണ്ടായിരുന്നത്. കൂടിന് സമീപത്തായി വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റും മണ്ണാര്‍ക്കാട് നിന്ന് ദ്രുതകര്‍മ്മസേനയുടേയും നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. വന്യജീവി ആക്രമണത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രദേശത്ത് പുലിയെ കണ്ടതായി പ്രദേശവാസികളിലൊരാള്‍ പറയുന്നുണ്ട്.
Prathinidhi Online