മണ്ണാര്‍ക്കാട്: നീണ്ട ഇടവേളയ്ക്ക് ശേഷം തത്തേങ്ങലത്ത് ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. തത്തേങ്ങലം സ്വദേശി ബിജുവിന്റെ വീട്ടിലെ വളര്‍ത്തു നായയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നായയുടെ ശരീരത്തിന്റെ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണ്. വനംവകുപ്പ് പ്രദേശത്തെത്തി പരിശോധന തുടരുകയാണ്.
പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ വാക്കോട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. പുലിയെ ശിരുവാണി ഉള്‍വനത്തില്‍ തുറന്നുവിടുകയായിരുന്നു.
comments
Prathinidhi Online