ജവഹര്‍ നവോദയ സ്‌കൂള്‍ പരിസരത്ത് വീണ്ടും പുലിയിറങ്ങി: സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

മലമ്പുഴ: ജവഹര്‍ നവോദയ സ്‌കൂള്‍ പരിസരത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് നാട്ടുകാരായ രണ്ടുപേര്‍ പുലിയെ പ്രദേശത്ത് കണ്ടത്. 108 ആംബുലന്‍സ് ഡ്രൈവര്‍ അന്‍ഷിഫും ക്യാറ്റില്‍ ഫീഡ് ഫാക്ടറിയിലെ ജീവനക്കാരന്‍ ശ്രീജിത്തും രാത്രി ബൈക്കില്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് പുലിയെ കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മലമ്പുഴ പോലീസും വനംവകുപ്പും പ്രദേശത്തെത്തി പരിശോധന നടത്തി.

പുലിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. വാളയാര്‍ റേഞ്ച് ഓഫീസര്‍ സ്ഥലത്തെത്തിയതിനു ശേഷമാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പുലിയെ ഓടിക്കാനായി പടക്കം പൊട്ടിക്കുകയും പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്‌തെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

29നാണ് പുലിയെ പ്രദേശത്ത് ആദ്യമായി കാണുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായിട്ടില്ല. രാത്രി പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം മലമ്പുഴ സ്‌കൂളിലെ മതിലില്‍ പകല്‍ സമയത്ത് കുട്ടികള്‍ പുലിയെ കണ്ടതായി അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് പുലിമടയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …