തദ്ദേശ തിരഞ്ഞെടുപ്പ്: തെക്കന്‍ ജില്ലകളിലെ പരസ്യ പ്രചരണം ഇന്നവസാനിക്കും

തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ഇന്ന് വൈകീട്ടാണ് കൊട്ടിക്കലാശം നടക്കും. പരമാവധി അണികളെ അണിനിരത്തിയും പ്രചരണത്തിന് ആവേശം നിറയ്ക്കാനുമുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും.

തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്.

 

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …